ന്യൂഡല്‍ഹി: ടോക്യോ ഒളിമ്പക്സില്‍ 49 കിലോ ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയ മീരാഭായ് ചാനുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മീരാഭായ് ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരെയും പ്രചോദിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
”ഭാരോദ്വഹനത്തില്‍ വെള്ളി മെഡല്‍ നേടിയതിന് അഭിനന്ദനങ്ങള്‍. മീരബായി ചാനുവിന്റെ വിജയം ഓരോ ഇന്ത്യക്കാരനെയും പ്രചോദിപ്പിക്കുന്നു”- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. കര്‍ണം മല്ലേശ്വരിക്ക് ശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക