ഈ കൊവിഡ് കാലത്ത് വീട്ടിൽ തന്നെ ഇരുന്ന് ജോലി ചെയ്യുകയാണ് ഭൂരിഭാഗവും. അതുകൊണ്ടു തന്നെ വിവാഹ വേദി പോലും തൊഴിലിടമായി മാറുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. വരനായി ഇരിക്കുമ്പോഴും ലാപ്ടോപ്പില്‍ വര്‍ക്ക് ചെയ്യുന്ന യുവാവിനെയാണ് ഇവിടെയൊരു വീഡിയോയില്‍ കാണുന്നത്.
വിവാഹ വേദിയിൽ മടിയിൽ ലാപ്ടോപ്പുമായി ഇരുന്ന് ജോലിചെയ്യുന്ന വരനെ കണ്ട് വധുവും ബന്ധുക്കളുമൊക്കെ ചിരിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ രസകരമായ കമന്റുകളും എത്തി.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക