വെറും അഞ്ചു മിനിറ്റ് കൊണ്ട് ജീവിതത്തിന്റെ മൂല്യവും സൗന്ദര്യവും ദൃശ്യവല്‍ക്കരിക്കുന്ന ഹ്രസ്വചിത്രം ‘നാളെ’ റിലീസായി.
നവാഗതനായ രാഹുല്‍ ചക്രവര്‍ത്തി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ചലച്ചിത്ര താരം കലാഭവന്‍ ഷാജോണ്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ദിയ സെബാസ്റ്റ്യന്‍, അഭിനയ, സൈനുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഹാരിസ് സഫാ, രാഹുല്‍ ചക്രവര്‍ത്തി എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അശോക് സൂര്യ നിര്‍വ്വഹിക്കുന്നു.
എഡിറ്റിംഗ്- മനു എന്‍. ഷാജു, സംഗീതം- നിശാന്ത് തപസ്യ, മേക്കപ്പ്- നിഖില്‍ മുരളി, കല- സന്തോഷ്. അടുത്തതായി ഷാജി കൈലാസ് – പൃഥ്വിരാജ് ചിത്രം ‘കടുവ’യില്‍ ഷാജോണ്‍ അഭിനയിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക