ധാരാളം ആരോഗ്യഗുണങ്ങൾ കറ്റാർവാഴയ്ക്കുണ്ട്. ചർമ്മത്തിലെ ചുളിവുകൾ അകറ്റാനും മുടിയുടെ വളർച്ചയ്ക്കും ,ചർമ്മത്തിനു പുറത്തെ ചൊറിച്ചിലിനുമെല്ലാം ഉത്തമമാണ് കറ്റാർവാഴ. കറ്റാർവാഴയുടെ ചില ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
ഒന്ന്…
കണ്ണിനടിയിലെ കറുപ്പകറ്റാൻ കറ്റാർവാഴ ജെൽ ഉപയോഗിച്ചാൽ മതിയാകും. കണ്ണിനു താഴെയുള്ള രക്തയോട്ടം കുറയുന്നതും ഉറക്കക്കുറവുമെല്ലാമാണ് കണ്ണിനടിയിൽ കറുപ്പ് ഉണ്ടാകുന്നതിന് കാരണം.
രണ്ട്…
മുഖത്തെ നിറം വർധിപ്പിക്കാൻ കറ്റാര്‍ വാഴ ജെൽ നല്ലതാണ്. ഇതിലെ ആന്റിഓക്സിഡൻറും വൈറ്റമിനുകളുമെല്ലാം ഇതിന് സഹായിക്കും.
മൂന്ന്…
മുഖക്കുരു, വരണ്ട ചർമ്മം എന്നിവ അകറ്റാൻ അൽപം കറ്റാർവാഴ ജെല്ലും നാരങ്ങ നീരും ചേർത്ത് മുഖത്തിടുക. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഇത് പുരട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക