ടോക്കിയോ: ഒളിമ്പിക്സ് വനിതാ വിഭാഗം ബാഡ്മിൻറണിൽ ഇന്ത്യയുടെ പി.വി.സിന്ധു സെമിഫൈനലിൽ പ്രവേശിച്ചു.
ക്വാർട്ടറിൽ ജപ്പാൻറെ അകാനെ യാമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് സിന്ധു തകർത്തു. സ്കോർ: 21-13, 22-20.
ആദ്യ ഗെയിം അനായാസം നേടിയ സിന്ധുവിനെ രണ്ടാം ഗെയിൽ ജപ്പാൻ താരം വിറപ്പിച്ചു. യാമാഗുച്ചിയുടെ രണ്ടു ഗെയിം പോയിൻറ് മറികടന്നാണ് സിന്ധു ജയം നേടിയെടുത്തത്.തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു സെമി ബർത്ത് നേടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക