വൈറ്റമിൻ എ, സി, കെ എന്നിവയും പൊട്ടാസ്യം, കാൽസ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ തുടങ്ങിയവയുടെയും കലവറയാണ് ഗ്രീൻ ആപ്പിൾ.
1. പ്രമേഹരോഗികൾക്ക് കഴിക്കാവുന്ന പഴമാണ്. ഗ്രീൻ ആപ്പിളിൽ പഞ്ചസാരയുടെ അളവ് കുറവാണ് അതുപോലെ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്
2. ഫ്ലേവനോയ്ഡുകൾ ധാരാളമുള്ള ഗ്രീൻ ആപ്പിൾ ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത 35 ശതമാനം കുറയ്ക്കുന്നു.
3. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തിൽ കുറയ്ക്കുന്നു
4. പൊട്ടാസ്യം, ജീവകം കെ, കാൽസ്യം ഇവയടങ്ങിയ ഗ്രീൻ ആപ്പിൾ കഴിക്കുന്നത് സ്ത്രീകൾക്ക് പ്രത്യേകിച്ച് നല്ലതാണ്.
5. ഓസ്റ്റിയോ പോറോസിസ് തടയാനും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഗ്രീൻ ആപ്പിൾ സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക