അയൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരത്തെ ചെങ്കൽചൂളയിലെ കുട്ടികളെ സിനിമയിലെടുത്തു. ഗിരീഷ് നെയ്യാർ നിർമ്മിച്ച കണ്ണൻ താരമക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് കുട്ടികൾ അഭിനയിച്ചത്.
തമിഴ് താരം അർജുനും നിക്കി ഗൽറാണിയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നെയ്യാർ ഫിലിംസിന്റെ ബാനറിൽ അഡ്വ. ഗിരീഷ് നെയ്യാർ, എൻഎം ബാദുഷ എന്നിവർ ചേർന്നാണ് മലയാളത്തിലും തമിഴിലുമായി എത്തുന്ന ചിത്രം നിർമിക്കുന്നത്.
ചിത്രത്തില്‍ നായിക നിക്കി ഗല്‍റാണിയെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിലെ അംഗങ്ങളായാണ് കുട്ടികള്‍ അഭിനയിക്കുന്നത്.
തമിഴ് നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിൽ ചെങ്കൽചൂളയിൽ നിന്നുള്ള താരത്തിന്റെ ആരാധകർ ഒരുക്കിയ ട്രിബ്യുട്ട് ഡാൻസ് വൈറലായിരുന്നു. മൊബൈൽ ഫോണിൽ ചിത്രീകരിച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.
പിന്നാലെ ട്വിറ്ററിലൂടെ വീഡിയോ പങ്കുവെച്ച് സ്നേഹമറിയിച്ച സൂര്യ പിന്നീട് ശബ്ദ സന്ദേശത്തിലൂടെയും കുട്ടികളെ അഭിനന്ദിച്ചിരുന്നു.
വീഡിയോ എഡിറ്റുചെയ്ത അഭിയ്ക്ക് ചിത്രത്തിലെ എഡിറ്റർ വിടി ശ്രീജിത്തിനൊപ്പം എഡിറ്റിംഗ് അസിസ്റ്റന്റ് ആയും അവസരം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക