ബംഗ്ലൂരു: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കടുത്ത നിയന്ത്രണവുമായി കർണാടക രംഗത്ത്. കേരളത്തിൽ നിന്ന് അടിയന്തര സർവ്വീസുകൾ മാത്രമേ പ്രവേശിപ്പിക്കൂ. ഇടറോഡുകളിൽ മണ്ണിട്ടും കുഴിയെടുത്തും വാഹനം നിയന്ത്രിക്കാനാണ് പുതിയ നിർദേശം.
സുള്ള്യ, പുത്തൂർ അതിർത്തിയിൽ കുഴിയെടുത്ത് ഗതാഗതം തടയും. അതിർത്തികളിൽ ശക്തമായ പരിശോധന നടത്താനും കർണാടക സർക്കാർ തീരുമാനിച്ചു. കേരള, മഹാരാഷ്ട്ര അതിർത്തി ജില്ലകളിൽ ശനിയാഴ്ചയും ഞായറാഴ്ചയും വാരാന്ത്യ കർഫ്യൂ ആയിരിക്കും.
വെള്ളിയാഴ്ച രാത്രി 9 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ അഞ്ചുമണി വരെയാണ് കർഫ്യൂ. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക കർമസേനയ്ക്ക് രൂപം നൽകാനും തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക