ഡൽഹി: ഡൽഹി നഗരത്തിലെ സുരക്ഷ സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹി പോലീസ് വർധിപ്പിച്ചു. ചെങ്കോട്ടക്ക് കണ്ടെയ്നർ ഉപയോഗിച്ച് സുരക്ഷ മതിൽ നിർമ്മിച്ചു. ആളുകൾ പ്രവേശിക്കുന്നത് പൂർണമായി നിയന്ത്രിക്കാനാണ് കൂറ്റൻ മതിൽ നിർമ്മിച്ചിരിക്കുന്നത്.ചരക്കുകൾ കൊണ്ടു പോകാൻ ഉപയോഗിക്കുന്ന കൂറ്റൻ കണ്ടെയ്നറുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിൽ കർഷകർനടത്തിയ മാർച്ചിൽ സമരക്കാർ ചെങ്കോട്ടയിൽ അതിക്രമിച്ച് കയറിയിരുന്നു. ഇത്തരം സംഭവങ്ങൾ അവർത്തിക്കാതിരിക്കാൻ കൂടിയാണ് ഇത്തവണ സുരക്ഷ വർധിപ്പിച്ചിരിക്കുന്നത്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ വരുന്ന ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും, നഗരത്തിൽ വരുന്നവരെയും പോകുന്നവരെയും ഉൾപ്പെടെ നിരീക്ഷിക്കുന്നുണ്ട്. ഡൽഹിയിലെ വിമാനത്താവളങ്ങളിൽ ബോബ് വെച്ചതായി ഭീഷണി പോലീസിന് ലഭിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക