യോനിയ്ക്ക് ചുറ്റും ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുന്നുണ്ടോ? എങ്കിൽ അത് യോനി അണുബാധയായിരിക്കാൻ സാധ്യതയുണ്ട്. മഴക്കാലത്താണ് സ്ത്രീകളിൽ യോനി അണുബാധ പ്രശ്നം കൂടുതലായി കണ്ട് വരുന്നത്.
യോനിയ്ക്ക് ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുക, യോനിയിൽ അസ്വസ്ഥത, ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പ്രയാസം അനുഭവപ്പെടുക എന്നിവയാണ് ഇതിന്റെ പ്രധാനലക്ഷണങ്ങൾ. യോനി അണുബാധയുണ്ടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.
ഒന്ന്…സ്വകാര്യ ഭാഗം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് ദിവസവും രണ്ട് നേരം വൃത്തിയാക്കുക. മണമുള്ള സോപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.
രണ്ട്…അടിവസ്ത്രം ദിവസവും രണ്ടു തവണയെങ്കിലും മാറേണ്ടത് അത്യാവശ്യമാണ്. നല്ല പോലെ ഉണങ്ങിയ അടിവസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക. കോട്ടൻ വസ്ത്രങ്ങളാണ് ഏറ്റവും അഭികാമ്യം.
മൂന്ന്…ലൈംഗിക ബന്ധത്തിന് ശേഷം യോനി വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധ ചെലുത്തണം. അല്ലെങ്കിൽ അണുബാധകൾ വരാനുള്ള സാധ്യത ഏറെയാണ്. അതുപോലെതന്നെ ആർത്തവ കാലത്തും യോനിയ്ക്ക് പ്രത്യേക ശ്രദ്ധ നൽകണം. നാല് മണിക്കൂർ കൂടുമ്പോഴെങ്കിലും പാഡ് മാറ്റാൻ പ്രത്യേകം ശ്രദ്ധിക്കുക.
നാല്…ഇറുകിയ അടിവസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കുക, കാരണം അവ വായുസഞ്ചാരം കുറയ്ക്കുകയും യോനിയിൽ വിയർപ്പ് നിലനിർത്തുകയും ചെയ്യുന്നു. ഇത് തിണർപ്പിനും അണുബാധയ്ക്കും കാരണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക