തിരുവനന്തപുരം: ഓഗസ്റ്റ് 17 മുതൽ പ്ലസ്വൺ പ്രവേശന നടപടികൾ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.
കേന്ദ്രാനുമതി കിട്ടിയാൽ സംസ്ഥാനത്ത് ഘട്ടംഘട്ടമായി സ്കൂൾ തുറക്കുമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ദിവസം നിയമസഭയിൽ പറഞ്ഞത്. എന്നാൽ സ്കൂൾ തുറക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് നിലപാട് എടുക്കാമെന്നായിരുന്നു കേന്ദ്രത്തിൻറെ നിലപാട്.
ഡിജിറ്റൽ പഠനം കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്നുണ്ട്. 36 ശതമാനം കുട്ടികൾക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടികൾക്ക് കണ്ണുവേദനയും അടക്കമുള്ള പ്രശ്നങ്ങളുണ്ടെന്നും മന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക