നടന് ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുതിയൊരു വിഡിയോയുമായി എത്തിയിരിക്കുകയാണ് ബാല.
ശ്രീശാന്തിനും കുടുംബത്തിനുമൊപ്പമുള്ളതാണ് വിഡിയോ. ബാലയുടെ വിവാഹം കഴിഞ്ഞതായി സ്ഥിരീകരിക്കുന്നതാണ് വിഡിയോ.
ശ്രീശാന്തിനും ഭാര്യയ്ക്കും ബാലയ്ക്കുമൊപ്പം ഒരു യുവതിയും വിഡിയോയിലുണ്ട്. ‘ഇത് മികച്ച ഒരു സായാഹ്നം തന്നെ. ബാല അണ്ണയ്ക്കും വൈഫിനും എന്റെ ഭാര്യയ്ക്കുമൊപ്പം’ എന്നു പറഞ്ഞുകൊണ്ടാണ് ശ്രീശാന്ത് വിഡിയോ ആരംഭിക്കുന്നത്.
അതിന് ശേഷം ഇരുവരും ചേര്‍ന്ന് ക്രിക്കറ്റ് കളിക്കുന്നതും കാണാം. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്ന് കുഞ്ചാക്കോ ബോബനൊപ്പമുള്ള ചിത്രവും വിഡിയോയിലുണ്ട്. ബാല തന്നെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക