ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നും സൗദിയിലേക്ക് പ്രവേശനാനുമതി.കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ട് ഡോസും സൗദിയില്‍ നിന്ന് നേരിട്ട് പൂര്‍ത്തീകരിച്ച, സൗദി ഇഖാമ ഉള്ളവര്‍ക്ക് യാത്രാ വിലക്കുള്ള രാജ്യങ്ങളില്‍ നിന്നും നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാം.
ഇതുസംബന്ധിച്ച വിവരങ്ങള്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലേക്കും അറിയിച്ചിട്ടുണ്ടെന്നും തീരുമാനം ഉടന്‍ നടപ്പാക്കിയേക്കാം എന്നുമറിയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ സൗദി വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും രാജ്യത്തെ വിദേശ നയതന്ത്ര കാര്യാലയങ്ങളില്‍ ലഭിച്ചു.
പുതിയ തീരുമാനമനുസരിച്ച് സൗദിയില്‍ നിന്നും രണ്ട് ഡോസ് വാക്സിന് പൂര്‍ത്തിയാക്കി ഇന്ത്യ ഉള്‍പ്പെടെ യാത്രാവിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ അവധിക്ക് പോയി തിരിച്ചു വരുന്ന സൗദിയില്‍ താമസരേഖയുള്ള പ്രവാസികള്‍ക്ക് രാജ്യത്തേക്ക് നേരിട്ട് പ്രവേശനം അനുവദിക്കും. എന്നാല്‍ തീരുമാനം എന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്നതിനെക്കുറിച്ച് വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക