കണ്ണൂര്‍: ലോക സാക്ഷരതാദിനത്തോടനുബന്ധിച്ച് (സെപ്തംബര്‍ എട്ട്) ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സാക്ഷരത മിഷന്റെയും നേതൃത്വത്തില്‍ അന്‍പത് വയസ്സിനു മുകളില്‍ പ്രായമുള്ള തുല്യത പഠിതാക്കള്‍ക്കായി ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ജനകീയാസൂത്രണത്തിന്റെ 25 വര്‍ഷങ്ങള്‍ എന്നതാണ് വിഷയം.
പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ സെപ്തംബര്‍ മൂന്നിനകം നേരിട്ടോ പോസ്റ്റലായോ ഇമെയില്‍ വഴിയോ എന്‍ട്രികള്‍ അയക്കണം. വിലാസം ജില്ലാ സാക്ഷരതമിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന് പി ഒ, കണ്ണൂര്‍. ഇ മെയില്‍ [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക