തിരുവനന്തപുരം: അരുവിക്കരയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് 68കാരിയായ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. വിമലയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ജനാര്‍ദ്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭാര്യയും ഭര്‍ത്താവുമായി വഴക്ക് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നലെയും ഇരുവരും തമ്മില്‍ വഴക്കിട്ടു. രാത്രി മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് ജനാര്ദ്ദനന് വിമലയെ കഴുത്തിന് വെട്ടുകയായിരുന്നു. വിമല തത്ക്ഷണം മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക