അഫ്ഗാനിസ്ഥാനിലെ മത പണ്ഡിതരുടെ മുൻ മേധാവി മൗലവി മുഹമ്മദ് സർദാർ സദ്രാനെ അറസ്റ്റ് ചെയ്തതായി താലിബാൻ സ്ഥിരീകരിച്ചു. മൗലവി മുഹമ്മദ് സർദാർ സദ്റാന്റെ കണ്ണുകൾ കെട്ടിയിരിക്കുന്ന ഫോട്ടോയും അവർ പുറത്തുവിട്ടിട്ടുണ്ട്.
മുമ്പ് താലിബാനെ നേരിടാൻ ആയുധമെടുത്ത അഫ്ഗാനിസ്ഥാനിലെ ആദ്യ വനിതാ ഗവർണർമാരിലൊരാളായ സലീമ മസാരിയെ താലിബാൻ പിടികൂടിയിരുന്നു. നിരവധി അഫ്ഗാൻ രാഷ്ട്രീയ നേതാക്കൾ രാജ്യം വിട്ടുപോയ സമയത്ത് സാലിമ മസാരി ബൽഖ് പ്രവിശ്യ കീഴടങ്ങുന്നതുവരെ തുടർന്നു. സാലിമയുടെ ജില്ല ചഹർ കിന്റ് താലിബാൻ കീഴടക്കി.
പ്രസിഡന്റ് അഷ്റഫ് ഗനി ഉൾപ്പെടെയുള്ള അഫ്ഗാൻ നേതൃത്വം രാജ്യം വിട്ടതിന് ശേഷം വനിതാ നേതാവിനെ താലിബാൻ പിടികൂടിയതായി റിപ്പോർട്ടുകൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക