കണ്ണൂര്‍: പാലക്കയംതട്ട് വിനോദ സഞ്ചാരകേന്ദ്രത്തിലേക്ക് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് തുടങ്ങുന്നു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ നിവേദനം പരിഗണിച്ച് ഗതാഗതമന്ത്രി ആന്റണി രാജു ഇതിന് ഉത്തരവിട്ടു.
സെപ്റ്റംബര്‍ ആദ്യം സര്‍വീസ് തുടങ്ങും. തെക്കും വടക്കുമുള്ള കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സര്‍വീസ് കൂടിയാകുമിത്. സമുദ്ര നിരപ്പില്‍ നിന്ന് മൂവായിരത്തോളം അടി ഉയരത്തിലാണ് പാലക്കയംതട്ട്.
നാല് ചുറ്റുമുള്ള പ്രദേശങ്ങളെ ഉയരെ നിന്ന് കാണാമെന്നാതാണ് സവിശേഷത. മട്ടന്നൂര്‍ വിമാനത്താവളം, ഏഴിമല നാവിക അക്കാദമി, പെരിങ്ങോം കേന്ദ്ര റിസര്‍വ് പൊലീസ് ക്യാമ്ബ്, വളപ്പട്ടണം പുഴ, അറബിക്കടല്‍ തുടങ്ങിയ ഇതിന്റെ ദൃശ്യപരിധിയില്‍ വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക