മുംബൈ: മുംബൈയില്‍ പത്ത് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്ക്കാന് ശ്രമിച്ച നാല് പേര് അറസ്റ്റില്‍.
ബാന്ദ്ര സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടുപോയത് ശാസ്ത്രി നഗര്‍ സ്വദേശിനിയായ ഫര്‍ഹാന ഷൈഖ്(30) എന്ന യുവതിയാണ്.
ഇവര്‍ പരന്ദം ഗുന്ദേതി എന്നയാള്‍ക്ക് കുട്ടിയെ ഒന്നരലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ പോലീസ് ഇവരെ പിടികൂടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക