കോയമ്പത്തൂര്‍ ചെട്ടിപ്പാളയത്ത് വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി അമല്‍ രാധാകൃഷ്ണന് , കാസര്‍കോഡ് നീലേശ്വരം സ്വദേശി അക്ഷയ് കുമാര്‍ എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്.
നിയന്ത്രണം വിട്ട ഓട്ടോ ഇവര്‍ സഞ്ചരിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ പാഴ്സല്‍ കമ്പനിയിലെ ജീവനക്കാരാണ് ഇരുവരും.മൃതദേഹം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക