എന്നും എപ്പോഴും ചെറുപ്പമാക്കും ഈ വഴി
അമിതമായ വെയില്, വല്ലാത്ത തണുപ്പും കാറ്റും, അന്തരീക്ഷ മലിനീകരണം, ചര്‍മത്തില്‍ ഉപയോഗിയ്ക്കുന്ന കെമിക്കലുകള്‍, ചര്‍മം വല്ലാതെ വരണ്ടതാക്കുന്ന സോപ്പുകള്‍ എന്നിവയെല്ലാം പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇത് ഉപേക്ഷിയ്ക്കുക.
കിടക്കാന്‍ പോകുന്നതിനു മുന്‍പായി ദിവസവും ബദാം ഓയില്‍ മുഖത്തു പുരട്ടി മസാജ് ചെയ്യുക. ഇത് കഴുകരുത്. മുഖം ഇതു ആഗിരണം ചെയ്യും. ചര്‍മത്തിന് ചെറുപ്പം നില നിര്‍ത്താനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണിത്.
ക്യാരറ്റ് ചര്‍മത്തിനും ആരോഗ്യത്തിനും ഒരുപോലെ സഹായിക്കുന്ന ഒന്നാണ്. ഇതിലെ വൈറ്റമിന്‍ സി, വൈറ്റമിന്‍ എ എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ക്യാരറ്റ് ജ്യൂസ് കുടിയ്ക്കുന്നതും ക്യാരറ്റ് കഴിയ്ക്കുന്നതും എന്തിന്, ഇതിന്റെ നീരു മുഖത്തു പുരട്ടുന്നതും വരെ ഏറെ നല്ലതാണ്. ഇത് ചര്‍മത്തിന് ഇറുക്കം നല്കുന്ന കൊളാജന്‍ ഉല്പാദനത്തിന് ഏറെ ന്ല്ലതാണ്
ഉരുളക്കിഴങ്ങും ചര്‍മത്തിനു ചെറുപ്പം നല്കുന്ന ഒന്നാണ്. ഇതിന്റെ നീര് മുഖത്തു പുരട്ടുന്നത് മുഖത്തു ചുളിവുകള്‍ വീഴുന്നത് ഒഴിവാക്കാന്‍ സഹായിക്കുന്നു. ചര്‍മത്തിന് ഇറുക്കം നല്കുന്ന ഒന്നാണിത്
പപ്പായ മുഖത്തിനു ചെറുപ്പം നല്കുന്ന മറ്റൊന്നാണ്. പപ്പായ പഴുത്തത് ഉടച്ചു മുഖത്തു പുരട്ടാം. ഇതിലെ പാപ്പെയ്ന്എന്ന എന്‍സൈം മൃതകോശങ്ങളെ നീക്കാനും ചര്‍മത്തിന് പുതുമ നല്‍കാനും സഹായിക്കും ചര്‍മത്തിന് ഇറുക്കം നല്കുന്ന ഒന്നു കൂടിയാണ് ഇത്
പ്രതികരിക്കാൻ ഇവിടെ എഴുതുക