ഹർത്താലിനെ വിമർശിച്ചതിനെ പരിഹസിച്ച വ്യക്തിക്ക് രസകരമായ മറുപടി നൽകി നടനും
നിർമാതാവുമായ വിജയ് ബാബു.
കഴിഞ്ഞ ദിവസം സംസ്ഥാനത്തു നടക്കുന്ന ഹർത്താൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന നടപടിയാണെന്നു ചൂണ്ടിക്കാട്ടി വിജയ് ബാബു സമൂഹമാധ്യമത്തിൽ നടത്തിയ പരാമർശമാണ് വിമർശനത്തിന് വഴിവച്ചത്.
ഞായറാഴ്ചയാണ് വിജയ് ബാബു ഹർത്താലിനെതിരെ സമൂഹമാധ്യമത്തിൽ പ്രതിഷേധക്കുറിപ്പ് പങ്കുവച്ചത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ: ‘നാളെ നടക്കാനിരിക്കുന്ന ഹർത്താലിന് പിന്നിലെ ലോജിക്
മനസ്സിലാകുന്നില്ല (അതിപ്പോൾ ആര് ആഹ്വാനം ചെയ്തതാണെങ്കിലും!) അതും ഹർത്താലിനെക്കാൾ
ഭീകരമായ ഇരട്ട ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ!
വിഡ്ഢിത്തം എന്ന വാക്കല്ല, അക്ഷരാർഥത്തിൽ ഭ്രാന്ത് എന്നു തന്നെ വിളിക്കണം. ദൈവം രക്ഷിക്കട്ടെ’.
പട്ടുമെത്തയിൽ കിടക്കുന്നവർക്ക് ഇതൊക്കെ എങ്ങനെ മനസ്സിലാകാനാണ് എന്ന തരത്തിലായിരുന്നു
പോസ്റ്റിനു മറുപടിയായി ഒരാൾ കുറിച്ചത്. ഇതിനു വിജയ് ബാബു നൽകിയ രസകരമായ മറുപടി
ചർച്ചയായി.
“സർ ഏതു ടൈപ്പ് മെത്തയാണ് യൂസ് ചെയ്യന്നത്? ഞാനും അതു വാങ്ങാം. പിന്നെ, ഇതൊക്കെ മനസ്സിലാക്കാൻ ബേസിക് വിവരം മതി. മെത്ത ഏതായാലും കുഴപ്പമില്ല സഹോദരാ,” എന്നായിരുന്നു വിജയ് ബാബുവിന്റെ വാക്കുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക