ഉപയോക്താക്കൾക്ക് ആകർഷകമാകുകയാണ് പോക്കോ വീണ്ടും. ജനപ്രിയ സ്മാർട്ട്ഫോൺ നിര്‍മ്മാതാക്കളായ പോക്കോ തങ്ങളുടെ പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണായ പോക്കോ സി31 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 5000 എംഎഎച്ച് ബാറ്ററി, മീഡിയടെക് ഹീലിയോ ജി35 പ്രോസസര്‍, ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ് എന്നിങ്ങനെ പുതിയ സവിശേഷതകളുമായാണ് ഇത്തവണ പോക്കോ എത്തുന്നത്. സ്മാര്‍ട്ട്ഫോണ്‍ ഇന്ന് മുതല്‍ ഫ്ലിപ്കാർട്ട് വഴി വിൽപ്പനക്കെത്തും.
മോൻസൺ മാവുങ്കലിനേയും പുരാവസ്തു ശേഖരത്തെയും ഓർമിപ്പിച്ച് ‘ബർമുഡ’യുടെ മൂന്നാമത്തെ ഫ്രൈഡേ ബിൽബോർഡ്
64 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജാണ് സ്മാർട്ട്ഫോണിനുള്ളത്. റോയല്‍ ബ്ലൂ, ഷാഡോ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ വേരിയന്റുകളിലായി ഫോൺ ലഭ്യമാകും. 6.53-ഇഞ്ച് എച്ച്ഡി+ (720×1,600 പിക്സല്‍സ്) എല്‍സിഡി ഡിസ്പ്ലേ സ്മാർട്ട്ഫോണിന്റെ പ്രത്യേകതയാണ്. മൈക്രോ എസ്ഡി കാര്‍ഡ് 512 ജിബി വരെ സ്റ്റോറേജ് എക്സ്പാന്‍ഡ് ചെയ്യാനുള്ള ഓപ്ഷൻ പോക്കോ ഈ സ്മാര്‍ട്ട്ഫോണില്‍ നൽകുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വലിയ വിജയം നേടിയ പോക്കോ സി3യുടെ പിന്‍ഗാമിയായിട്ടാണ് ഈ ഡിവൈസ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക