ദുബായ്: ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്.
എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് കലാശപ്പോരാട്ടം.
ഒമ്പാതാം ഐപിഎൽ ഫൈനൽ കളിക്കുന്ന ചെന്നൈ 2010, 2011, 2018 സീസണുകളിൽ കിരീടം നേടിയ ടീമാണ്. 2008, 2012, 2013, 2015, 2019 വർഷങ്ങളിൽ കലാശപ്പോരിൽ കാലിടറി. 2012, 2014 വർഷങ്ങളിൽ ഫൈനൽ കളിച്ച കൊൽക്കത്ത രണ്ടു വട്ടവും കിരീടവുമായാണ് മടങ്ങിയത്.
ഇതിൽ 2012-ൽ ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടായ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ തകർത്താണ് കൊൽക്കത്ത കിരീടം ചൂടിയത്. ഇത്തവണ ഫൈനൽ നടക്കുന്ന ദുബായ് സ്റ്റേഡിയം ആരെ തുണയ്ക്കും?
☰
Mathrubhumi
Top Stories|Trending|Specials|Videos| More
കലാശപ്പോരിന് ചെന്നൈയും കൊല്ക്കത്തയും; ആരെ തുണയ്ക്കും ദുബായ്?
15 Oct 2021, 04:59 PM IST
IPL 2021 FINAL Chennai Super Kings vs Kolkata Knight Riders who has advantage in Dubai
Photo: iplt20.com
ദുബായ്: ഐ.പി.എൽ 14-ാം സീസണിന്റെ കലാശപ്പോരാട്ടത്തിന് വെള്ളിയാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയം വേദിയാകുകയാണ്.
എം.എസ് ധോനി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് കലാശപ്പോരാട്ടം.
ഒമ്പാതാം ഐപിഎൽ ഫൈനൽ കളിക്കുന്ന ചെന്നൈ 2010, 2011, 2018 സീസണുകളിൽ കിരീടം നേടിയ ടീമാണ്. 2008, 2012, 2013, 2015, 2019 വർഷങ്ങളിൽ കലാശപ്പോരിൽ കാലിടറി. 2012, 2014 വർഷങ്ങളിൽ ഫൈനൽ കളിച്ച കൊൽക്കത്ത രണ്ടു വട്ടവും കിരീടവുമായാണ് മടങ്ങിയത്.
ഇതിൽ 2012-ൽ ചെന്നൈയെ അവരുടെ ഹോം ഗ്രൗണ്ടായ ചെന്നൈ എം.എ ചിദംബരം സ്റ്റേഡിയത്തിൽ തകർത്താണ് കൊൽക്കത്ത കിരീടം ചൂടിയത്. ഇത്തവണ ഫൈനൽ നടക്കുന്ന ദുബായ് സ്റ്റേഡിയം ആരെ തുണയ്ക്കും?
കണക്കുകൾ നോക്കുമ്പോൾ ദുബായിൽ കൊൽക്കത്തയേക്കാൾ മത്സരങ്ങൾ കളിച്ച പരിചയം ചെന്നൈക്കുണ്ട്. ഇത്തവണ നാലു മത്സരങ്ങൾ ദുബായിൽ കളിച്ച ചെന്നൈ രണ്ടിൽ ജയിച്ചു. രണ്ടു മത്സരങ്ങൾ മാത്രം ഇവിടെ കളിച്ച കൊൽക്കത്തയ്ക്ക് ഒരു മത്സരം ജയിക്കാനായി.
കഴിഞ്ഞ വർഷം ഐപിഎൽ യു.എ.ഇയിൽ നടന്നപ്പോൾ ഏഴു മത്സരങ്ങൾ ദുബായിൽ കളിച്ച ചെന്നൈ നാലിലും ജയിച്ചു. കൊൽക്കത്ത കളിച്ച മൂന്ന് മത്സരങ്ങളിൽ തോറ്റത് ഒന്നിൽ മാത്രവും. ആകെ 11 മത്സരങ്ങൾ ഇവിടെ കളിച്ച ചെന്നൈ ആറിലും ജയിച്ചപ്പോൾ കൊൽക്കത്ത അഞ്ചിൽ മൂന്നിലും ജയിച്ചു.
ഇരുവരും ഒരു മത്സരത്തിൽ മാത്രമാണ് ദുബായിൽ വെച്ച് ഏറ്റുമുട്ടിയത്. ലീഗ് ഘട്ടത്തിൽ നടന്ന ആ മത്സരത്തിൽ ചെന്നൈ ആറു വിക്കറ്റിനാണ് കൊൽക്കത്തയെ തോൽപ്പിച്ചത്.
അതേസമയം ദുബായിൽ ടോസ് നേടുന്നവർ ആദ്യം ഫീൽഡിങ് തിരഞ്ഞെടുക്കാനാണ് സാധ്യത. കാരണം ഇത്തവണ ദുബായിൽ നടന്ന 12 മത്സരങ്ങളിൽ ഒമ്പതിലും റൺസ് ചേസ് ചെയ്ത ടീമുകളാണ് ജയിച്ച് കയറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക