കുഞ്ഞു മകൾ മെഹറിന്റെ ചോറൂൺ ചിത്രങ്ങൾ ആരാധകർക്കായി പങ്കു വെച്ചിരിക്കുകയാണ് സിജു വിൽസൺ. നടൻ, നിർമ്മാതാവ് എന്നീ നിലകളിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച വ്യക്തിയാണ് സിജു വിൽസൺ.
സിജു പങ്കു വെച്ച മകളുടെ ചോറൂൺ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. മകൾ ജനനവും, പേരിടലിന്റേയും വിശേഷങ്ങൾ ആരാധകർക്കായി സിജു മുൻപ് പങ്കു വെച്ചിരുന്നു. ഇക്കഴിഞ്ഞ മേയിലാണ് സിജുവിനും ഭാര്യ ശ്രുതിക്കും മകൾ മെഹറിൻ ജനിച്ചത്.
നേരം, പ്രേമം , ഹാപ്പി വെഡ്ഡിംഗ് കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ആദി, നീയും ഞാനും , മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട് എന്നിവയാണ് സിജു അഭിനയിച്ച പ്രധാന ചിത്രങ്ങൾ. വിനയൻ സംവിധാനം ചെയ്ത ചരിത്ര സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് ആണ് സിജു അഭിനയിച്ച അവസാന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക