കോഴിക്കോട്: കോഴിക്കോട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ വിനോദസഞ്ചാര കേന്ദ്രത്തില്‍ കൊണ്ടുപോയി കാമുകനും കൂട്ടുകാരും കൂട്ട ബലാത്സംഗത്തിനിരയാക്കി.
ദലിത് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കായത്തൊടി സ്വദേശികളായ മൂന്ന് പേരെയും കുറ്റ്യാടി സ്വദേശിയായ ഒരാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇവരെ നാദാപുരം എഎസ്പിയുടെ നേതൃത്വത്തില്‍ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ജ്യൂസില്‍ മയക്കുമരുന്ന് നല്‍കിയാണ് പീഡിപ്പിച്ചത്.
ബോധം വന്ന തന്നെ വൈകീട്ട് ഇരുചക്രവാഹനത്തില്‍ റോഡില്‍ ഇറക്കിവിട്ടതായും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക