തൃശൂര്‍: ഷോളയാര്‍ ഡാമിലെ ജലനിരപ്പ് താഴ്ന്നതിനെ തുടര്‍ന്ന് ഡാം അടച്ചു. ബുധനാഴ്ച രാവിലെ എട്ട് മണിയോടെയാണ് ഡാം അടച്ചത്. കനത്ത മഴയുടെ സാഹചര്യത്തില്‍ റെഡ് അലര്‍ട്ടായിരുന്ന ഈ പ്രദേശത്തിലെ അധികജലം പുറത്തുവിടാന്‍ ഒരടിയോളമാണ് ഡാമിന്റെ ഷട്ടറുകൾ തിങ്കളാഴ്ച ഉച്ചയോടെ തുറന്നത്.
എന്നാല്‍,ചൊവ്വാഴ്ച ഷട്ടര്‍ അരയടി താഴ്ത്തിയിരുന്നു. തുടര്‍ന്നാണ് ഇന്ന് പൂര്‍ണ്ണമായും അടച്ചത്. അപ്പര്‍ ഷോളയാറില്‍നിന്നും ജലം ഇവിടേക്ക് എത്തുന്നില്ലാത്തതിനാൽ അടിയന്തിര സാഹചര്യം ഉണ്ടായാല്‍ ഡാം വീണ്ടും തുറന്നേക്കും. രണ്ട് വര്‍ഷത്തിന്ന് ശേഷമാണ് ഇത്തവണ ഷോളയാര്‍ തുറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക