ബ്രിട്ടനിലെ കാസി എന്ന 26കാരി വിചിത്രമായ പ്രവർത്തിയിലൂടെ ആളുകളെ ഞെട്ടിച്ചിരിക്കുകയാണ്. മരണപ്പെട്ട ഭർത്താവിന്റെ ഓർമ്മകൾ നിലനിർത്താൻ അദ്ദേഹത്തെ ദഹിപ്പിച്ച ചാരം എല്ലാ ദിവസവും കഴിക്കുന്നുണ്ടെന്നാണ് ഈ യുവതി പറയുന്നത്
ഭർത്താവായിരുന്ന സീനിനെ മറക്കാൻ ആഗ്രഹിക്കാത്തതിനാൽ പോകുന്നിടത്തെല്ലാം സീനിനെ ദഹിപ്പിച്ച ചാരം കൊണ്ടു പോകുമെന്നും, ഇടയ്ക്കെല്ലാം അത് എടുത്ത് കഴിക്കുമെന്നുമാണ് കാസി പറയുന്നത്.
2009ലാണ് കാസിയും സീനും വിവാഹിതരാകുന്നത്. എന്നാൽ അപ്രതീക്ഷിതമായെത്തിയ ചില രോഗങ്ങളെ തുടർന്ന് സീൻ മരിച്ചു. ഇതിന് ശേഷം കാസി പോകുന്നിടത്തെല്ലാം ഭർത്താവിനെ ദഹിപ്പിച്ച ചാരവും കൊണ്ടുപോകാൻ തുടങ്ങി.
‘ഞാൻ എന്റെ ഭർത്താവിനെ എല്ലായിടത്തും കൊണ്ടുപോകും. ഷോപ്പിങ്ങിന്, സിനിമയ്ക്ക്, കടകളിൽ, ഹോട്ടലിൽ അങ്ങിനെ എവിടെ പോകുന്നോ അവിടെയെല്ലാം ഞാൻ അദ്ദേഹത്തേയും കൂട്ടും’ കാസി പറയുന്നു.
ഭർത്താവിനെ ദഹിപ്പിച്ച ചാരം കഴിക്കുന്നത് തനിക്ക് നിർത്താനാകുന്നില്ലെന്നും കാസി പറയുന്നു. ‘അദ്ദേഹത്തിന്റെ ഓർമ്മകൾ മായ്ച്ചു കളയണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എന്റെ ഭർത്താവാണത്. ചാരം പുരണ്ട കൈകളും ഞാൻ പൂർണമായും നക്കിയെടുക്കും.
കഴിഞ്ഞ രണ്ട് മാസത്തോളമായി ഞാൻ ഇങ്ങനെ കഴിക്കുന്നു. ഇപ്പോൾ ഇത് നിർത്താനാകുന്നില്ല.’ കാസി പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക