തിരുവനന്തപുരം: മാതാപിതാക്കള്‍ തട്ടിയെടുത്ത കുഞ്ഞിനെ തിരിച്ചുകിട്ടാനായി സെക്രട്ടറിയേറ്റിന്നി മുന്നിൽ നിരാഹാരസമരം നടത്തുന്ന അനുപമക്ക് പിന്തുണയുമായി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷമി. അനുപമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റിലെ സമരപ്പന്തലില്‍ ഭാഗ്യലക്ഷമി സന്ദര്‍ശനം നടത്തി. നടി കുക്കു പരമേശ്വരനും ഭാഗ്യലക്ഷമിയ്ക്കൊപ്പം ഉണ്ടായിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതലാണ് അനുപമയും ഭര്‍ത്താവ് അജിത്തും സെക്രട്ടറിയേറ്റിന് മുമ്ബില്‍ സമരം ആരംഭിച്ചത്.
ഇന്നത്തെ സമരം അനിശ്ചിതകാല സമരമല്ലെന്നും മറിച്ച് പ്രതിഷേധം അറിയിക്കുക മാത്രമാണ് ലക്ഷ്യമെന്നും അജിത് പറഞ്ഞു. പ്രസവിച്ച് മൂന്നാം നാള് അനുപമയുടെ മാതാപിതാക്കള്‍ എടുത്ത് മാറ്റിയ കുഞ്ഞിനെ ശിശുക്ഷേമ സമിതി ആന്ധ്രാപ്രദേശിലെ ദമ്ബതിമാര്‍ക്ക് ദത്ത് നല്‍കിയെന്നാണ് ആരോപണം. രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയോ സിപിഎമ്മിനോ സര്‍ക്കാരിനോ എതിരായോ അല്ല തങ്ങളുടെ സമരമെന്ന് അജിത്ത് പറഞ്ഞു
അതേസമയം അനുപമയുടെ വാദങ്ങള്‍ തെറ്റാണെന്ന് ആരോപിച്ച് അജിത്തിന്റെ ആദ്യ ഭാര്യ നസിയ രംഗത്തെത്തി. അനുപമ അറിഞ്ഞുകൊണ്ടാണ് കുട്ടിയെ കൈമാറിയതെന്ന് നസിയ പറഞ്ഞു. അജിത്ത് വിവാഹമോചനം നേടിയത് നിര്‍ബന്ധപൂര്‍വ്വം ആണെന്നും നാസിയ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക