കൊടുങ്ങല്ലൂര്‍: തിരുവള്ളൂര്‍ എല്‍.പി സ്കൂളില്‍ നിര്‍മ്മിക്കുന്ന ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം വി.ആര്. സുനില്‍കുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. 3800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ആറ് ക്ലാസ് മുറികള്‍ക്ക് 90 ലക്ഷം രൂപയാണ് എസ്റ്റിമേറ്റ്. അടുത്ത മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
നഗരസഭാ വൈസ് ചെയര്മാന് കെ.ആര്. ജൈത്രന്‍ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഷീല പണിക്കശ്ശേരി, ലത ഉണ്ണിക്കൃഷ്ണന്, കെ.എസ്. കൈസാബ്, ഒ.എന്‍. ജയദേവന്, വാര്‍ഡ് കൗണ്‍സിലര്‍ ശാലിനി വെങ്കിടേഷ്, വി.എം. ജോണി, അസി.എന്‍ജിനിയര്‍ എന്‍.ജി. ബിനു, ഹെഡ് മാസ്റ്റര്‍ കെ.കെ. മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക