കോട്ടയം: കോഴിമുട്ട എടുക്കാനായി വിറകു കെട്ടിൽ കൈയിട്ട ഗൃഹനാഥന് പാമ്ബുകടിയേറ്റു മരിച്ചു. മണ്ണയ്ക്കനാട് കുളത്തിനാല്‍ പീടികയില്‍ സുകുമാരന്‍ നായര്‍ ആണ് മരിച്ചത്. വീടിന് സമീപം കൂട്ടിവെച്ചിരുന്ന തടിക്കഷണങ്ങള്‍ക്കിടയിലാണ് കോഴിമുട്ട വച്ചിരുന്നത്. മുട്ട എടുക്കുന്നതിനിടയില്‍ കടിയേറ്റതായി തോന്നിയെങ്കിലും പാമ്ബിനെ കാണാത്തതിനാല്‍ കാര്യമാക്കിയിരുന്നില്ല. പിന്നീട് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന് നഷ്ടപ്പെട്ടിരുന്നു.
വിറകുപുരയുടെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍ പാമ്ബിന്റെ മാളം കണ്ടെത്തി. സുകുമാരന്‍ നായര്‍ മണ്ണയ്ക്കനാട് പോസ്റ്റ് ഓഫീസില്‍ താത്കാലിക പോസ്റ്റ്മാനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: ബീന മറ്റപ്പിള്ളില്‍ കരോട്ട് മീനച്ചില്‍. മകന് അതുല്‍ കൃഷ്ണ(പത്താം ക്ലാസ് വിദ്യാര്‍ഥി, മണ്ണയ്ക്കനാട് ശ്രീകൃഷ്ണ സ്കൂള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക