തൃശൂര്‍: തൃശൂർ പറവട്ടാനിയില്‍ സി.ഐ.ടി.യു പ്രവര്‍ത്തകനായ മത്സ്യത്തൊഴിലാളിയെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര് അറസ്റ്റില്‍. ഒല്ലൂക്കര സ്വദേശികളായ 3 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെയാണ് മണ്ണുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള എസ് ഡി പി.ഐ പ്രവര്‍ത്തകനായ അമല്‍ സ്വാലിഹും, ഗൂഢാലോചനയില്‍ പങ്കുള്ള മറ്റു 2 പേരുമാണ്അറസ്റ്റിലായത്.
മത്സ്യ വില്പനക്കിടെയാണ് എസ്ഡിപിഐ സംഘം തൃശൂരില്‍ തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തിയത്. സിഐടിയു തൊഴിലാളിയായ കുന്നംത്തുംകര കരിപ്പാംകുളം വീട്ടില്‍ ഷമീര്‍ (30 ) ആണ് മരിച്ചത്. വെള്ളിയാഴ്ച പകല്‍ മൂന്നരയോടെ പറവട്ടാനി ചുങ്കത്ത് വച്ച് പെട്ടി ഓട്ടോയില്‍ മീനുമായി പോകുന്നതിനിടെ വണ്ടി തടഞ്ഞുനിര്‍ത്തി സംഘം ആക്രമിക്കുകയായിരുന്നു.മാരകായുധങ്ങളുമായി എത്തിയ സംഘം ഷമീറിനെ വെട്ടി വീഴ്ത്തിയ ശേഷം വാഹനവും തകര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക