തിരുവനന്തപുരം: പേരൂർക്കടയിൽ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നല്കിയ സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോര്‍ജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നിയമസഭയുടെ മതില് ചാടിക്കടന്നു.
നിയമസഭാ മാര്‍ച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് പിരിച്ചുവിട്ടതിനെ പിന്നാലെ പെട്ടെന്ന് യൂത്ത് കോണ്‍ഗ്രസിന്റെ വനിതകളായ പ്രവര്‍ത്തകര്‍ നിയമസഭാ കവാടത്തിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഏഴ് പ്രവര്‍ത്തകര്‍ നിയമസഭയുടെ മതില് ചാടിക്കടന്നു. ഒടുവില്‍ പൊലീസ് ഇവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. നേരത്തെ നിയമസഭയില്‍ പ്രതിപക്ഷം വിഷയത്തില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ഹീനമായ ദുരഭിമാന കുറ്റതൃത്യത്തിന് സര്‍ക്കാരും സിപിഎമ്മും കൂട്ടുനിന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. അനുപമയുടെ അച്ഛന്റെ രാഷ്ട്രീയ സ്വാധീനത്തിനു മുന്നില്‍ ഭരണസംവിധാനങ്ങള്‍ നട്ടെല്ലു വളച്ചെന്നും ഉന്നതല രാഷ്ട്രീയ ഗൂഢാലോചനയില്‍ ജുഡിഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക