ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലെ പ്രഫസര്‍ ദമ്പതികൾ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. രാകേഷ് കുമാര്‍(74) ജെയിന്, ഭാര്യ ഉഷ രാകേഷ് കുമാര്‍ ജെയിന് (69) എന്നിവരാണ് മരിച്ചത്.
അനാരോഗ്യം മൂലം കഷ്ടത നേരിട്ടതിനാലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഗോവിന്ദപുരിയിലെ വസതിയില്‍ സ്റ്റീല്‍ പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹം.
ഇരുവരുടെയും മൃതദേഹത്തില്‍നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെടുത്തു. ഒരു അപകടത്തെ തുടര്‍ന്ന് ദമ്പതികൾ ഇരുവരും കിടപ്പിലായിരുന്നു. ഇത് മടുത്തതോടെയാണ് ഇരുവരും ജീവന് നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഓഫിസര്‍ പറഞ്ഞു.
സംഭവ സമയത്ത് മകള്‍ അങ്കിത വീട്ടിലുണ്ടായിരുന്നില്ല. നിരവധി തവണ വിളിച്ചിട്ടും വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അങ്കിതയെ വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ സ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു ഇരുവരും. ഉടന്‍ പൊലീസില്‍ വിവരം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക