ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണിൽ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര് മരിച്ചു. നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി.
ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിമുട്ടി മറിഞ്ഞ ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു.
തലസ്ഥാനമായ ഫ്രീടൗണിലെ തിരക്കേറിയ സ്ഥലത്താണ് ശനിയാഴ്ച ഉച്ചതിരിഞ്ഞ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
തിരക്കേറിയ പട്ടണ പ്രദേശത്തെ സൂപ്പർമാർക്കറ്റിന് സമീപത്താണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന ഒരു ബസിലെ മുഴുവൻ യാത്രക്കാരും വെന്തുമരിച്ചുവെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
മനുഷ്യ ശരീരങ്ങളും, കത്തിയ വാഹനങ്ങളുടെ അവശിഷ്ടങ്ങളും റോഡില്‍ കാണാമെന്നാണ് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിക്കേറ്റവരെ സിയാറ ലിയോണ്‍ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ച് ചികില്‍സ നല്‍കുന്നതായി ആരോഗ്യ മന്ത്രി അമ്റ ജംബായി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക