നടൻ സൂര്യയുടെ ഏറ്റവും പുതിയ ചിത്രമാണ് ജയ് ഭീം. താരത്തിന്റെ ചിത്രം എന്ന രീതിയിൽ മാത്രമല്ല, സിനിമയിലെ അഭിനേതാക്കൾക്കുൾപ്പെടെ വലിയ കയ്യടികളാണ് ലഭിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത് മലയാളത്തിന്റെ പ്രിയ താരം ലിജോ മോളാണ്. താരത്തിന്റെ സിനിമ ജീവിതത്തിൽ തന്നെ വലിയ വഴിത്തിരിവായേക്കാവുന്ന ചിത്രം കൂടിയായിരിക്കും ജയ് ഭീം. യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയാണ് ടി ജെ ജ്ഞാനവേല്‍ ചിത്രം ഒരുക്കിയിരിക്കുന്നത്.
Thank you Sir! Glad you liked our film. https://t.co/idByr0w3Sh
— Suriya Sivakumar (@Suriya_offl) November 17, 2021
എയർടെൽ 249 രൂപയുടെ പ്ലാനിൽ മുന്നോട്ട് ! ജിയോയും വിയും ഈ പ്രത്യേക ആനുകൂല്യം നൽകുന്നില്ല
സൂര്യയും ജ്യോതികയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സിനിമയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇപ്പോൾ. എന്നാൽ, മന്ത്രിയുടെ അഭിനന്ദനത്തിന് താരം നന്ദി പറഞ്ഞിട്ടുമുണ്ട്. മന്ത്രിയുടെ ആശംസ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് നടൻ സൂര്യ അദ്ദേഹത്തിന് നന്ദി അറിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക