റിയാദ്: ശാരീരികസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി മരിച്ചു.
മലപ്പുറം അരീക്കോട് താഴെ കൊഴക്കോട്ടൂർ സ്വദേശി യൂസുഫ് വേലിൽപറ്റ (57) ആണ് അതീഖയിലെ ഹമ്മാദി ആശുപത്രിയിൽ മരിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെ മരണം സംഭവിച്ചു.
ഹൃദയാഘാതമാണ് മരണകാരണം. 25 വർഷമായി റിയാദിൽ പ്രവാസിയായ അദ്ദേഹം ഇലക്ട്രീഷനായിരുന്നു. ഭാര്യയും മക്കളും റിയാദിൽ ഒപ്പമുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക