ബെംഗളുരു: കർണ്ണാടകയിലെ ധാർവാഡിൽ കൊറോണ വൈറസിനെതിരെ പൂർണ്ണമായി വാക്സിനേഷൻ എടുത്ത 66 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
കോളേജിലെ ഒരു പരിപാടിയെ തുടർന്ന് 400 വിദ്യാർത്ഥികളിൽ 300 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കിയപ്പോഴാണ് എസ്ഡിഎം കോളേജ് ഓഫ് മെഡിക്കൽ സയൻസസിലെ വിദ്യാർത്ഥികൾക്ക് രോഗബാധ കണ്ടെത്തിയത്.
ജില്ലാ ഹെൽത്ത് ഓഫീസറുടെയും ഡെപ്യൂട്ടി കമ്മീഷണറുടെയും നിർദ്ദേശപ്രകാരം കോളേജിലെ രണ്ട് ഹോസ്റ്റലുകളും അടച്ചു. ഓഫ് ലൈൻ ക്ലാസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തതിന് ശേഷവും രോഗബാധിതരായ ഈ വിദ്യാർത്ഥികളെ ക്വാറന്റീൻ ചെയ്തതായി ധാർവാഡ് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ പറഞ്ഞു. അവർക്ക് ഹോസ്റ്റലിൽ തന്നെ ചികിത്സ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക