ദില്ലി: അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഡിസംബര്‍ 15 മുതല്‍ സാധാരണ നിലയില്‍. അതേസമയം 14 രാജ്യങ്ങളിലെ വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും.
ഇന്ത്യയില്‍ നിന്നും തിരിച്ചും അന്താരാഷ്ട്ര സര്‍വീസുകള്‍ ഡിഡംബര്‍ 15 മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
കൊവിഡ് വെല്ലുവിളി കുറഞ്ഞ രാജ്യങ്ങളിലേക്ക് മാത്രമാണ് സര്‍വീസുകള്‍ അനുവദിക്കുക. രാജ്യങ്ങളെ മൂന്ന് കാറ്റഗറിയായി തിരിച്ചായിരിക്കും സര്‍വീസ് നടത്തുക. എന്നാല്‍ 14 രാജ്യങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കില്ല.
യു.കെ, ഫ്രാന്‍സ്, ജര്‍മനി, സൗത്ത് ആഫ്രിക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഇവിടങ്ങളില്‍ ഇപ്പോള്‍ നടത്തുന്ന എയര്‍ ബബിള്‍ സംവിധാനത്തില്‍ സര്‍വീസ് തുടരും.
2020 മാര്‍ച്ചില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെയാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് പൂര്‍ണമായി നിര്‍ത്തലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക