പോലീസിനെ കടുത്ത ഭാഷയിൽ വിമർശിച്ച് സിപിഐ നേതാവ് സി ദിവാകരൻ. പൊലീസ് ഇപ്പോൾ കാണിക്കുന്ന അക്രമങ്ങൾ പാടില്ലാത്തതാണ്.
ഇങ്ങനെ ചെയ്യരുതെന്ന് ഞങ്ങൾ പോലീസിനെ പഠിപ്പിച്ചതാണെന്നും, എത്ര പഠിപ്പിച്ചിട്ടും അവർ പഠിക്കുന്നില്ലെന്നുമാണ് ദിവാകരൻ പറഞ്ഞത്. കർഷക സംഘടനകളുടെ രാജ്ഭവൻ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ കോടിയേരി ബാലകൃഷ്ണനെ വേദിയിലിരുത്തിക്കൊണ്ടാണ് ദിവാകരൻ പോലീസിനെതിരെ വിമർശനമുന്നയിച്ചത്.
ഹൈക്കോടതിയും പൊലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 21-ാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്ന് പൊലീസ് ഓർക്കണമെന്നാണ് ഇന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞത്.
തെൻമല സ്വദേശിയായ രാജീവൻ എന്നയാളുടെ പരാതി പരിഗണിക്കവെയാണ് കോടതി പൊലീസിനെതിരെ രൂക്ഷ വിമർശനമുന്നയിച്ചത്. പരാതി നൽകാനെത്തിയപ്പോൾ പരാതിക്കാരനെ കമ്പിവേലിയിൽ കെട്ടിയിട്ടു, വിലങ്ങണിയിച്ചു തുടങ്ങിയ പരാതികളുമായാണ് രാജീവൻ കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക