ജനീവ: കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ യൂറോപ്യന്‍ രാജ്യമായ ജര്‍മ്മനിയിലും സ്ഥിരീകരിച്ചു. ഒമൈക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മ്മനി.നേരത്തെ ബെല്‍ജിയത്തിലും പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.
ഒമൈക്രോണ്‍ വകഭേദം നിരവധി രാജ്യങ്ങളില്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്കി.
നിരീക്ഷണവും ജാഗ്രതയും മുന്‍കരുതലും ശക്തമാക്കാനാണ് തെക്കു കിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് ഡബ്ലിയുഎച്ച് ഒ മുന്നറിയിപ്പ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക