സ്വകാര്യതയിലേക്ക് കടന്നുകയറി ആളുകൾ ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് തന്നെ തകർക്കാൻ കഴിയില്ലെന്ന് സാമന്ത. നാഗചൈതന്യയുമായുള്ള വിവാഹബന്ധം വേർപെടുത്തിയതിന് പിന്നാലെയുണ്ടായ വാർത്തകളോട് പ്രതികരിക്കുകയായിരുന്നു താരം.
‘വ്യത്യസ്ത അഭിപ്രായമുള്ള മനുഷ്യർ നമുക്കിടയിലുണ്ട്. പക്ഷേ, അവരോടെല്ലാം എനിക്ക് സനേഹവും ബഹുമാനവും ഉണ്ട്. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അത്തരം വിമർശനങ്ങൾ മര്യാദയോടെയും സംസ്കാരത്തോടെയും ആയിരിക്കണം മറ്റുള്ളവരുടെ അംഗീകാരം തനിക്ക് ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
വിവാഹ മോചനം നേടി ഒരാഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തി എന്ന തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ സാമന്തയ്ക്കെതിരെ നടന്നിരുന്നു.സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ഇത്തരം പ്രചാരണങ്ങളോട് താൻ പ്രതികരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
വിവാഹമോചനം എന്നത് വേദനാജനകമായ കാര്യമാണ്. അതുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. ഒരുതരത്തിലുമുള്ള ആരോപണങ്ങൾക്കും തന്നെ തകർക്കാൻ കഴിയില്ലെന്നും സാമന്ത പറഞ്ഞു. മികച്ച പ്രകടനമാണ് ‘ദ് ഫാമിലി മാൻ’ സീരിസിൽ സാമന്ത നടത്തിയത്. ശ്രീലങ്കൻ തമിഴ് പോരാളിയുടെ വേഷമാണ് താരം ഇതിൽ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക