ബംഗളുരു: ബംഗാൾ ഉൾക്കടലിലും ആൻഡമാനിലും രൂപപ്പെട്ട ന്യൂനമർദം ഇന്ന് വൈകിട്ട് ജവാദ് ചുഴലിക്കാറ്റായി മാറും. നാളെ രാവിലെ തെക്കൻ ആന്ധ്രാപ്രദേശിനും (ആന്ധ്രപ്രദേശ്) ഒഡീഷയ്ക്കും ഇടയിലുള്ള തീരം തൊടും. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശും.
ആന്ധ്രാപ്രദേശിന്റെ തീരപ്രദേശങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിന്റെ തെക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. തീരപ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ നടപടി സ്വീകരിച്ചു.
ഇതുവരെ 95 ട്രെയിനുകൾ റദ്ദാക്കി. ആന്ധ്രാപ്രദേശ്, ഒഡീഷ തീരത്തേക്കുള്ള കാറ്റിന്റെ പാത കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക