തിരുവനന്തപുരം: കഴിഞ്ഞ 3 മാസമായി രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനമാണു കേരളം. മരണങ്ങളിലും മുന്നിലാണ്. രാജ്യമാകെ 98,416 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതിൽ 40,730 പേരും കേരളത്തിലാണ്.
രോഗികളുടെ എണ്ണം കൂടുതലുള്ളയിടങ്ങളിൽ പരിശോധന കൂട്ടണമെന്ന കേന്ദ്ര നിർദേശം കേരളം ഇതുവരെ പ്രാവർത്തികമാക്കിയിട്ടുമില്ല.
ഒമിക്രോൺ സാധ്യത കൂടി കണക്കിലെടുത്ത് കൂടുതൽ കൃത്യതയുള്ള പരിശോധനാ കിറ്റിനായി സംസ്ഥാനം ശ്രമം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക