ബോളിവുഡ് താരങ്ങളായ വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വച്ച് പ്രചരിക്കുന്നതിനാൽ വിവാഹത്തെക്കുറിച്ച് വ്യക്തമായ ധാരണകൾ ഒന്നുമില്ല.
ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം രാജസ്ഥാനിലെ സവായി മധോപുരിലെ സിക്സ് സെൻസസ് റിസോര്‍ട്ട് ആണ് വിവാഹവേദി. ഡിസംബർ 7 മുതൽ മൂന്നു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ വിക്കിയുടെ വീട്ടിലേക്ക് കത്രീനയും അമ്മയും എത്തിയിരുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകള്‍ക്കായിരുന്നു ഇതെന്നാണു സൂചന.
പല്ലുവിലും ഞൊറികളിലും സ്റ്റൈലിഷ് റഫൾസുള്ള വെള്ള ജോർജെറ്റ് സാരിയായിരുന്നു കത്രീനയുടെ വേഷം. ട്രെഡീഷനൽ സ്റ്റൈലിലായിരുന്നു സാരി ധരിച്ചത്. തിളക്കമുള്ള ചെറിയ കല്ലുകൾ പിടിപ്പിച്ച സ്ലീവ്ലസ് ബ്ലൗസ് ആയിരുന്നു പെയർ ചെയ്തത്. പ്ലൻജിങ് നെക്കും ബാക്കുമുള്ള ഈ ബ്ലൗസിന് ഡബിൽ സ്ട്രാപ് പുതുമ സമ്മാനിച്ചു. കമ്മലുകളും വലിയ കൈചെയിനുമായിരുന്നു ആക്സസറീസ്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക