കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി.ജയരാജൻ തുടരും. കണ്ണൂർ ജില്ലാ സമ്മേളനത്തിലാണ്ജില്ലാ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് രണ്ടാമൂഴം നൽകാനുള്ള തീരുമാനമുണ്ടായത്.
2019-ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകരയിൽ സ്ഥാനാർത്ഥിയായതോടെയാണ് എം.വി.ജയരാജൻ കണ്ണൂർ ജില്ലയുടെ തലപ്പത്തേക്ക് എത്തിയത്.
ജില്ലാ സമ്മേളനത്തിന് മുൻപേ തന്നെ സെക്രട്ടറി സ്ഥാനത്ത് എം.വി.ജയരാജന് ഒരു ടേം കൂടി നൽകാൻ സംസ്ഥാന നേതൃത്വത്തിന് ഇടയിൽ ധാരണയുണ്ടായിരുന്നുവെന്നാണ് സൂചന.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപന സമ്മേളനം വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർവ്വകലാശാല വിവാദത്തിലും, വഖഫ് വിവാദത്തിലും മുസ്ലീം ലീഗ് നേതാക്കളുടെ വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രിക്ക് മറുപടി പറഞ്ഞേക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക