രാജ്യത്ത് കോവിഡ് കേസുകളുടെ വർധനവാണ് ദിനംപ്രതിയുള്ള കേസുകൾ പരിശോധിച്ചാൽ കാണാനാകുന്നത്. രാജ്യത്ത് കോവിഡ് മൂന്നാം തരംഗമാണ് ദൃശ്യമാകുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളിൽ ഏറെയും ഒമിക്രോൺ വകഭേദമാണ്. കോവിഡ് വാക്സിന് ടാസ്ക് ഫോഴ്സ് മേധാവി ഡോ. എന്‍.കെ.അറോറയാണ് കോവിഡ് മൂന്നാം തരംഗമാണ് ഇപ്പോൾ ദൃശ്യമാകുന്നതെന്ന് അഭിപ്രായപ്പെട്ടത്. നിലവിൽ മെട്രോ നഗരങ്ങളിലാണ് കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ ആകെ കേസുകളുടെ 75 ശതമാനവും ഒമിക്രോണ്‍ വകഭേദമാണെന്നാണ് വിലയിരുത്തൽ. മാത്രമല്ല, ഒമിക്രോൺ കേസുകളുടെ കാര്യത്തിൽ വലിയ വർധനവാണ് ആഴ്ചതോറും രേഖപ്പെടുത്തുന്നത്. ദേശീയ തലത്തില്‍ ഒമിക്രോൺ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഒമിക്രോണ്‍ കേസുകളില്‍ 22 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക