ഹരിയാനയിലെ ഗുരുഗ്രാമിൽ കുഞ്ഞുങ്ങളെ കടത്തുന്ന അന്തർസംസ്ഥാന സംഘം പിടിയിൽ. കൈക്കുഞ്ഞുങ്ങളെ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ പിടിയിലായത്.
രണ്ട് സ്ത്രീകളുൾപ്പെടെ മൂന്ന് പേരാണ് കസ്റ്റഡിയിലുള്ളത്. പ്രതികൾ രണ്ട് കൈക്കുഞ്ഞുങ്ങളെ കടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നു. കുട്ടികളെ കടത്താൻ ടാക്സിയും വിളിച്ചു.
യാത്രയ്ക്കിടെ സ്ത്രീകൾക്ക് നിരവധി ഫോൺ കോൾ വരുന്നുണ്ടായിരുന്നു. ഇവരുടെ സംസാരത്തിൽ സംശയം തോന്നിയ ടാക്സി ഡ്രൈവർ ഇവരെ നേരെ പൊലീസിന്റെ അടുത്തെത്തിക്കുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞുങ്ങളെ ഡൽഹിയിൽ നിന്ന് രാജസ്ഥാനിലേക്ക് കടത്തി മൂന്ന് ലക്ഷം രൂപയ്ക്ക് വിൽപന നടത്തുന്ന സംഘമാണിതെന്ന് കണ്ടെത്തി. തുടർന്ന് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക