ആലപ്പുഴ: ഇടുക്കി എൻജിനിയറിങ് കോളജിലെ എസ് എഫ് ഐ പ്രവർത്തകനും മൂന്നാം വർഷ വിദ്യാർത്ഥിയുമായ ധീരജിന്റെ മരണം സി പി എം പിടിച്ചുവാങ്ങിയ രക്തസാക്ഷിത്വമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ.
ധീരജിന്റെ മരണത്തിൽ ഇടതുപക്ഷത്തിന് ദു:ഖമല്ല മറിച്ച് ആഹ്ലാദമാണെന്നും, അവർ തിരുവാതിര കളിച്ച് ആഹ്ലാദിക്കുകയാണെന്നും, സ്ഥലം വാങ്ങാൻ ആയിരുന്നു പാർട്ടിക്ക് തിടുക്കമെന്നും കെ സുധാകരൻ പറഞ്ഞു.
ഇടുക്കി എൻജിനിയറിങ് കോളജിൽ ദിവസങ്ങൾ ആയി അക്രമം അരങ്ങേറിയിരുന്നുവെന്നും കെ എസ് യുവിന്റെ വിജയം തടയാൻ ഡിവൈഎഫ്ഐ ഗുണ്ടകൾ കോളേജിൽ ക്യാമ്പ് ചെയ്തിരുന്നുവെന്നും സുധാകരൻ ആരോപിച്ചു.
ഇടുക്കി ജില്ലാ പോലീസ് മേധാവിയെ എം.എം.മണി ഭീഷണിപ്പെടുത്തിയെന്നും, പ്രതിഷേധത്തിന്റെ മറവിൽ വ്യാപക അക്രമങ്ങളാണ് ഉണ്ടാകുന്നതെന്നും, കലാലയങ്ങളിൽ കെ എസ് യു പ്രവർത്തകർ മർദനത്തിന് ഇരയാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക