ബിജെപിയിൽ നിന്ന് തുടർച്ചയായുണ്ടാകുന്ന കൊഴിഞ്ഞുപോക്കിൽ ആശങ്കയിലായി പാർട്ടി. തുടർച്ചയായി പാർട്ടിയിൽ നിന്ന് രാജിയുണ്ടാകുന്ന സാഹചര്യമാണുള്ളത്. തെരഞ്ഞെടുപ്പ് പല സംസ്ഥാനങ്ങളിലും പ്രഖ്യാപിക്കുക കൂടി ചെയ്ത സാഹചര്യത്തിൽ ബിജെപിയിൽ നിന്നുണ്ടാകുന്ന നേതാക്കന്മാരുൾപ്പെടെയുള്ളവരുടെ രാജി പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയാണ്. തുടർച്ചയായുള്ള രാജി ഒഴിവാക്കുന്നതിനായി ഇടപെടലുമായി എത്തിയിരിക്കുകയാണ് കേന്ദ്ര നേതൃത്വം. രാജിവെക്കുമെന്ന് കരുതുന്ന എംഎൽഎമാരുമായി പാർട്ടി ദേശീയ നേതൃത്വം ആശയ വിനിമയം ആരംഭിച്ചിട്ടുണ്ട്.
മൊബൈൽ ഗെയിം ആപ്ലിക്കേഷനുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരാൻ നിയമവുമായി മധ്യപ്രദേശ് സർക്കാർ
ബിജെപിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്നും നാളെയുമായി ചേരുമെന്നാണ് വിവരം. കോർ കമ്മിറ്റി തയ്യാറാക്കിയ പട്ടിക അംഗീകരിക്കുവാൻ കൂടിയാണ് സമിതി യോഗം ചേരുന്നത്. അതേസമയം, സമാജ് വാദി പാർട്ടിയുടെ സ്ഥാനാർഥി പട്ടിക ഉടനെ തന്നെ പുറത്തുവിടുമെന്നാണ് വിവരം. അഖിലേഷ് യാദവ് ഇക്കാര്യം സൂചിപ്പിച്ചു കഴിഞ്ഞു. ബിജെപിയിൽ നിന്ന് എത്തിയ എംഎൽഎമാർക്ക് സീറ്റ് നൽകുന്ന വിധത്തിലായിരിക്കും സ്ഥാനാർഥിപ്പട്ടിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക