ന്യൂഡൽഹി: ഡൽഹിയിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ.
ചില വ്യാപാരികൾ കഴിഞ്ഞയാഴ്ച അദ്ദേഹത്തെ കാണുകയും വാരാന്ത്യ കർഫ്യൂകളും കടകൾ തുറക്കുന്നതിനുള്ള ഒറ്റസംഖ്യ നിയമം പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചിരുന്നു.
തലസ്ഥാനത്ത് ഇന്ന് 10 ശതമാനം അണുബാധ നിരക്ക് രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനുവരി 15ന് 30 ശതമാനമായിരുന്നു .
“കോവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ, നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഞങ്ങൾ നിർബന്ധിതരാകുന്നു, ആളുകൾ ബുദ്ധിമുട്ടുകൾ നേരിടുന്നു. ആവശ്യമായ നിയന്ത്രണങ്ങൾ മാത്രമാണ് ഞങ്ങൾ കൊണ്ടുവരുന്നത്,” കെജ്രിവാൾ പറഞ്ഞു.
നിയന്ത്രണങ്ങൾ നീക്കാൻ ലഫ്റ്റനന്റ് ഗവർണർക്ക് നിർദേശം നൽകിയെങ്കിലും അദ്ദേഹം അംഗീകരിച്ചില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. “ഞങ്ങൾ ഒരുമിച്ച് നിയന്ത്രണങ്ങൾ ഉടൻ നീക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിൽ, 100% ആളുകൾക്ക് ആദ്യ ഡോസ് ലഭിച്ചു, 82% ആളുകൾക്ക് രണ്ട് ഡോസുകളും കൊവിഡ് വാക്സിൻ ലഭിച്ചു, കെജ്രിവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക